Skip to main content

Posts

Recent posts

വീടു കണ്ടാല്‍ ഉടമയെ അറിയാം

'മുഖം മനസ്സിന്റെ കണ്ണാടി', 'മൂക്കു നന്നായാല്‍ മുഴുവന്‍ നന്നായി', 'കാലത്തിനൊത്തു കോലം കെട്ടണം' എന്നിങ്ങനെ നിരവധി പഴഞ്ചൊല്ലുകളെ വീടിന്റെ എലിവേഷനുകളുമായി കൂട്ടിയിണക്കി പറയാനാകും. ഒരു വീടിന്റെ മുന്‍ഭാഗം അഥവാ ഫ്രണ്ട് എലിവേഷനാണ് വീടിന്റെ മുഖം. അത് ഏറെ മുഖ്യവുമാണ്. വീടിന്റെ അകത്തും പുറത്തുമുള്ള ഡിസൈന്‍ നയങ്ങളും, അവയ്ക്കു പിന്നിലെ സൗന്ദര്യശാസ്ത്രവും, വീട്ടുടമകളുടെയും ആര്‍ക്കിടെക്റ്റിന്റെയും സൗന്ദര്യബോധവും, അന്തേവാസികളുടെ വ്യത്യസ്തങ്ങളായ അഭിരുചികളും എല്ലാം ഒരു കണ്ണാടി പോലെ പ്രതിഫലിപ്പിക്കാന്‍ അതിന്റെ മുഖപ്പിനാകും. അകത്തെന്താണെന്നുള്ള വ്യക്തമായ സൂചന ലഭിക്കാന്‍ മുഖപ്പിലുള്ള ഒരൊറ്റ ഫീച്ചര്‍ അഥവാ ഡിസൈന്‍ എലമെന്റ് മാത്രം മതിയാകും. ചില വീടുകളുണ്ട്, പുറമേ നിന്നു കാണുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും ഇന്റീരിയര്‍. പക്ഷേ, ആവിഷ്‌കാര ശൈലിയില്‍ മാത്രമായിരിക്കും ഈ വ്യത്യാസം. മേല്‍പ്പറഞ്ഞ വ്യക്തിനിഷ്ഠമായ അഭിരുചിയും, നയപ്രഖ്യാപനവും അകത്തും പുറത്തും സമാനമായിരിക്കും. ഉദാഹരണമായി, ഒരു വീടിന്റെ എലിവേഷന്‍ കന്റംപ്രറി ശൈലിയിലും ഇന്റീരിയര്‍ കേരളീയ ശൈലിയിലുമാണെന്നിരിക്കട്ടെ. രണ്ടു…

കാലത്തിനൊത്തു നീങ്ങാം

എന്താണീ കന്റംപ്രറി? സമകാലികം എന്ന് വാക്കിനര്‍ത്ഥം പറയാം. കാലത്തിനനുസരിച്ചുള്ളത് എന്ന് വിശദീകരിക്കാം. ഒരു കാലഘട്ടത്തില്‍ പൊതുവായും പ്രകടമായും കാണുന്ന ശൈലികളെയൊക്കെ ആ അര്‍ത്ഥത്തില്‍ കന്റംപ്രറി എന്നു പറയാം. ഏറ്റവും പരിഷ്‌ക്കാരമുള്ളവയോ, ആധുനിക രൂപമാതൃകകളിലുള്ളവയോ മാത്രമാണ് കന്റംപ്രറി ശൈലീ വീടുകള്‍ എന്നു ധരിക്കരുത്. പല ശൈലികളുടെയും മിശ്രണം കന്റംപ്രറിയിലുണ്ടാകാം. ഉദാഹരണമായി, നമ്മുടെ പരമ്പരാഗതമായ കേരളീയ വാസ്തുശൈലി തന്നെ ആധുനിക നിര്‍മ്മാണസാമഗ്രികളും, ജീവിതശൈലിക്കിണങ്ങിയ ചില പരിഷ്‌ക്കാരങ്ങളും ഒക്കെ കൂട്ടിയിണക്കി അവതരിപ്പിച്ചാല്‍ തനി കന്റംപ്രറിയായേക്കും. ന്യൂട്രല്‍ നിറങ്ങളെ എടുത്തു കാണിക്കാന്‍ അങ്ങിങ്ങുമാത്രം ഉപയോഗിക്കുന്ന കടുംനിറങ്ങള്‍, ചില പ്രത്യേക രൂപമാതൃകകള്‍, ഋജുരേഖകള്‍ എന്നിവയൊക്കെ ഈ കാലഘട്ടത്തിലെ പൊതുവായ പ്രത്യേകതകള്‍ എന്നു പറയാമെങ്കിലും അവ മാത്രമല്ല, ഒരു കെട്ടിടത്തെ സമകാലികമാക്കുന്നത്. കാലത്തിനൊത്തു നീങ്ങുമ്പോള്‍ തന്നെ ഭൂതകാലത്തില്‍ നിന്നുള്ളവയെ പലതും സ്വാംശീകരിക്കുന്നതാണ് സമകാലിക വാസ്തുകലയുടെ രീതി.

ഉള്ളതു തന്നെ ധാരാളം

'നാഴിയിടങ്ങഴി മണ്ണും നാലുകാലോലപ്പുരയും' എന്നും ഓരോ മലയാളിയുടെയും ഗൃഹാതുരത്വം കൂടിക്കലര്‍ന്ന ഒരു പ്രിയസ്വപ്‌നമാണ്. ഇത്തിരി മണ്ണില്ലാതെ നമ്മുടെ ഭവനസങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണ്ണതയില്ല തന്നെ. ഈയടുത്ത കാലത്തായി മലയാളികള്‍ ഫഌറ്റുകളിലേക്ക് ചേക്കേറാന്‍ സന്നദ്ധത കാണിക്കുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണം ഒരു തുണ്ടു ഭൂമി പോലും ദുര്‍ലഭമായിക്കൊണ്ടിരിക്കുന്നുവെന്നതും കൂടിയാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് ചെറിയ പ്ലോട്ടുകളില്‍ പണിയുന്ന വലിയ വീടുകള്‍ക്ക് ഇന്ന് മുമ്പത്തേക്കാളേറെ പ്രസക്തി കൈവന്നിരിക്കുന്നത്. പരിമിതികളൊന്നുമില്ലാത്ത പ്ലോട്ടില്‍ ഒരു നല്ല വലിയ വീടുവയ്ക്കുക എന്നത് ഒരു ഡിസൈന്‍ വെല്ലുവിളിയൊന്നുമല്ല; എന്നാല്‍ ഇല്ലാത്ത സ്ഥലത്ത് എല്ലാ സുഖസൗകര്യങ്ങളോടെയും ഒരു വീട് പണിതൊപ്പിക്കുക ഒരു നിസ്സാര കാര്യവുമല്ല. അത്യാവശ്യം പ്രകൃതിവിഭവങ്ങളും മാത്രം ഉപയോഗിച്ചുകൊണ്ട് പ്രകൃതിക്കിണങ്ങിയ മട്ടില്‍ പണിയുന്ന വീടുകള്‍ ഇന്നിന്റെ ആവശ്യവും നാളെയുടെ അനിവാര്യതയുമാണ്. ഉള്ളതു തന്നെ ധാരാളമെന്നു തോന്നിക്കുന്ന മട്ടില്‍ സ്ഥലവും, പണവും ഒന്നും പാഴാക്കാനനുവദിക്കാതെ, ധൂര്‍ത്തന്മാരാകുന്നതില്‍ നിന്ന് കാഴ്ചക്കാരെ പോലും പിന്തിരിപ…

ആന്തരിക സൗഖ്യമല്ലേ ആവശ്യം?

ഒരു വീടിന്റെ എക്സ്റ്റീരിയറിനാണോ ഇന്റീരിയറിനാണോ കൂടുതല്‍ പ്രാധാന്യം എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഒരു മനുഷ്യന്റെ ബാഹ്യസൗന്ദര്യത്തിനാണോ ആന്തരികസൗന്ദര്യത്തിനാണോ പ്രാധാന്യം എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുന്ന അത്രയും തന്നെ പ്രയാസമേറിയതാണ്. കാണുന്നവരുടെ കണ്ണിലാണ് ഏതൊന്നിന്റെയും സൗന്ദര്യം കുടികൊള്ളുന്നത് എന്നതുകൊണ്ട് സൗന്ദര്യമെന്നത് എപ്പോഴും ആപേക്ഷികമായിരിക്കുമെന്നത് മറ്റൊരു കാര്യം. ഒരു വീടിന്റെ അകവും പുറവുമെല്ലാം ഒരുക്കപ്പെടുന്നത് വീട്ടുടമകളുടെ അഭിരുചികളുടേയും സൗന്ദര്യബോധത്തിന്റെയുമൊക്കെ പ്രതിഫലനമായിട്ടായിരിക്കാം; എന്നാല്‍ ഒരു വീട്ടില്‍ ജീവിക്കുമ്പോള്‍ അഥവാ ഒരു വീടിനകത്തു കയറുമ്പോള്‍ തന്നെ നമുക്ക് സ്വാസ്ഥ്യം അഥവാ സൗഖ്യം അനുഭവപ്പെടുന്നതില്‍ ഇന്റീരിയര്‍ സ്‌പേസിന്റെ ഗുണഗണങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്നതുകൊണ്ട് ഇന്റീരിയര്‍ ഡിസൈനിങ് എന്നത് തീര്‍ച്ചയായും ഒരു ഡിസൈനര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്. ഒരു വീടോ, മുറിയോ, ഫര്‍ണിച്ചറോ എന്തിന് ഒരു കുഷ്യന്‍ പോലുമോ ഡിസൈന്‍ ചെയ്യപ്പെടേണ്ടത് കാഴ്ചഭംഗി മാത്രം മുന്‍നിര്‍ത്തിയല്ല; അവ ഉപയോഗിക്കുന്ന വ്യക്തിയ്ക്ക് ലഭ്യമാകുന്ന സൗകര്യവും, സു…

വീടും പ്ലാനും ഒന്നും നിസ്സാരമല്ല

വളരെ നിസ്സാരമായും അനായാസമായും ആര്‍ക്കും ചെയ്യാവുന്ന ഒന്നല്ല 'പ്ലാന്‍ വരയ്ക്കല്‍' എന്ന് നാം മനസ്സിലാക്കണം. ഒരു വീടിനു വേണ്ടി വരച്ച പ്ലാന്‍ മറ്റൊരു വ്യക്തിക്കു വേണ്ടിയോ, മറ്റൊരു സൈറ്റിലേക്കു വേണ്ടിയോ അതേപോലെ പകര്‍ത്തിയാല്‍ പൂര്‍ണ്ണതൃപ്തിയുണ്ടാവില്ല -ക്ലയന്റിനും ആര്‍ക്കിടെക്റ്റിനും. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് കെട്ടിടം പണിയ്ക്ക് അനുമതി നേടിയെടുക്കാന്‍ തയ്യാറാക്കുന്ന പ്ലാനിനുപരിയായി ഒട്ടനവധി പ്ലാനുകള്‍ കെട്ടിടംപണിയുടെ സുഗമമായ നടത്തിപ്പിനും  ഭാവിയിലുള്ള മെയിന്റനന്‍സിനും വേണ്ടി ആര്‍ക്കിടെക്റ്റ് അഥവാ എഞ്ചിനീയര്‍ ചെയ്തു കൊടുക്കാറുണ്ട്. അവയോരോന്നും ഏറെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും അതുകൊണ്ടുതന്നെ എത്ര മേല്‍ സങ്കീര്‍ണ്ണമാണെന്നും പണി നടക്കുമ്പോഴും പണിതു കഴിഞ്ഞും എത്രത്തോളം പ്രാധാന്യത്തോടെ സൂക്ഷിക്കേണ്ടതാണവ എന്നും ഗൃഹവാസ്തുകല അഥവാ റെസിഡന്‍ഷ്യല്‍ ആര്‍ക്കിടെക്ചര്‍ എന്നത് ശ്രവണമാത്രയില്‍ നിസ്സാരമെങ്കിലും ഏറെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് ഓര്‍മ്മിക്കുക.

പരിമിതികളെ മറികടക്കാന്‍ പ്ലാനിങ്

നോട്ടു പിന്‍വലിക്കല്‍ എല്ലാ മേഖലകളെയും പോലെ നിര്‍മ്മാണമേഖലയേയും പിടിച്ചു കുലുക്കുകയുായി. ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഏര്‍പ്പെടുത്തിയ പരിധികള്‍ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും വളരെ പോസിറ്റീവായ ഒരു കാര്യം -പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങി ജീവിക്കാന്‍ സമ്പന്നനെയും സാധാരണക്കാരനെയുമെല്ലാം നിര്‍ബന്ധിതരാക്കി എന്നതാണ്. ഓണ്‍ലൈന്‍ വഴിയും കാര്‍ഡുവഴിയുമൊക്കെയുള്ള പണമിടപാടുകള്‍ അത്ര പഥ്യമല്ലാത്തവര്‍ ബാങ്കിലും കയ്യിലുമൊക്കെ പണമുണ്ടെങ്കില്‍ക്കൂടിയും ചെലവു ചുരുക്കി ജീവിക്കാന്‍ ശീലിച്ചു. കൈവശം വയ്ക്കാവുന്ന പണത്തിനും സ്വര്‍ണ്ണത്തിനും പരിധി കല്‍പ്പിക്കപ്പെട്ടതോടെ ആവശ്യങ്ങള്‍ നടക്കട്ടെ; അനാവശ്യവും ആഡംബരവും  ഒഴിവാക്കാം എന്ന മട്ടില്‍ ഒരു പ്ലാനിങ് മനോഭാവം നല്ലൊരു വിഭാഗം ആളുകളില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. കറന്‍സി നോട്ടു പിന്‍വലിക്കല്‍ കൊണ്ട് ദൂരവ്യാപകമായി സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ള എല്ലാ പദ്ധതികളും ലക്ഷ്യം കാണുമോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാന്‍ ഞാനാളല്ല. പക്ഷേ, ഒന്നറിയാം- പരിധികളെയും പരിമിതികളെയും അവസരങ്ങളാക്കുന്നതില്‍ സാധാരണക്കാരന്‍ ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്ന…